വാഷിങ്ടണ്‍: കോവിഡ് 19 വാക്സിനേഷന്‍ പത്തു കുട്ടികളുടെ മരണ കാരണമായതായി ആരോപിച്ച് വാക്സിന്‍ അംഗീകാര പ്രക്രിയയില്‍ മാറ്റം വരുത്താന്‍ പോകുകയാണെന്ന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ മാധ്യമങ്ങളെ അറിയിച്ചു. എഫ്ഡിഎയുടെ ചീഫ് മെഡിക്കല്‍ ആന്‍ഡ് സയന്‍റിഫിക് ഓഫീസറും സെന്‍റര്‍ ഫൊര്‍ ബയോളജിക്സ് ഇവാല്യുവേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഡയറക്റ്ററുമായ ഡോ.വിനയ പ്രസാദ് ആണ് ഇക്കാര്യം അറിയിച്ചത്.
മരണ സാധ്യത വളരെ കുറവായിരുന്ന ആരോഗ്യമുള്ള പിഞ്ചു കുട്ടികളെ ബൈഡന്‍ ഭരണ കൂടത്തിന്‍റെ നിര്‍ദേശപ്രകാരം സ്കൂളുകളിലെയും ജോലി സ്ഥലത്തെയും നിര്‍ബന്ധിത വാക്സിനേഷനുകളിലൂടെ വാക്സിന്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിച്ചു. ഇത് മരണത്തില്‍ കലാശിച്ചേക്കാം എന്നാണ് ഇതേപ്പറ്റി വിനയപ്രസാദ് പറഞ്ഞത്.
എന്നാല്‍ സംഭവിച്ച ബാല മരണങ്ങളെ കുറിച്ചോ എഫ്ഡിഎ ഈ നിഗമനത്തില്‍ എങ്ങനെ എത്തിയെന്നതിനെ കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ നല്‍കിയില്ല. എന്നാല്‍ 96 മരണങ്ങള്‍ പരിശോധിച്ച പ്രാരംഭ വിശകലനത്തില്‍ പത്തോളം മരണങ്ങള്‍ കോവിഡ് 19 വാക്സിനേഷനുമായി ബന്ധിപ്പിച്ചതായിരുന്നു എന്ന് പ്രസാദ് ചൂണ്ടിക്കാട്ടി.
കോവിഡ് 19 കുട്ടികളില്‍ ഒരിക്കലും ഉയര്‍ന്ന മരണ നിരക്ക് ഉണ്ടാക്കുന്നതായിരുന്നില്ലെന്നും അതിന്‍റെ ഫലങ്ങള്‍ വാര്‍ഷിക വാക്സിനുകള്‍ ഇല്ലാത്ത ശ്വാസകോശ വൈറസുകളുടേതിനോടു താരതമ്യമുള്ളതാണെന്നും അദ്ദേഹം അവകാശപ്പെട്ടു.വാക്സിനുകള്‍ പലതും രോഗികള്‍ക്ക് ശരിയായ സമയത്തു നല്‍കുമ്പോള്‍ മികച്ചതാണെങ്കിലും അതേ മരുന്ന് അനുചിതമായി നല്‍കിയാല്‍ ദോഷം വരുത്തും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments: